16 July Tuesday
മുഖ്യമന്ത്രി 14ന് എത്തും

മേഖലാറാലികളും കുടുംബയോഗങ്ങളും ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
കരുനാഗപ്പള്ളി 
എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം എൽഡിഎഫ് മേഖലാ റാലികളും കുടുംബയോഗങ്ങളും ബുധനാഴ‌്ച തുടങ്ങും. ബുധനാഴ‌്ച രാവിലെ 10ന് തഴവ കുറ്റിപ്പുറത്ത് നടക്കുന്ന പ്രചാരണയോഗത്തോടെയാണ് പരിപാടിക്ക‌് തുടക്കമാകുക. സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബ‌ൃന്ദാ കാരാട്ട് യോഗം ഉദ്ഘാടനംചെയ്യും. മുല്ലക്കര രത്നാകരൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും. വ്യാഴാഴ‌്ച വൈകിട്ട് അഞ്ചിന‌് എൽഡിഎഫ് ക്ലാപ്പന പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ ആലുംപീടികയിൽ നടക്കുന്ന മേഖലാ റാലി സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ആലപ്പാട് തെക്ക് മേഖലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ പകൽ മൂന്നിന‌് നടക്കുന്ന കുടുംബസംഗമത്തിൽ ഐഷാ പോറ്റി എംഎൽഎ പങ്കെടുക്കും. നാലിന് കെഎസ് പുരം സൗത്തിലെ കുടുംബസംഗമത്തിലും അഞ്ചിന‌് കെഎസ് പുരം പടിഞ്ഞാറ് നടക്കുന്ന മേഖലാ റാലിയിലും ഐഷാ പോറ്റി എംഎൽഎ പങ്കെടുക്കും. വെള്ളിയാഴ‌്ച നടക്കുന്ന കല്ലേലിഭാഗം മേഖലാ കമ്മിറ്റിയുടെ മേഖലാ റാലി മാരാരിതോട്ടത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ശനിയാഴ‌്ച രാവിലെ 10ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ, കരുനാഗപ്പള്ളി വെസ‌്റ്റിലെ ലതാ കാഷ്യു ഫാക‌്ടറി, സംഘപ്പുരമുക്ക്, ആദിനാട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. പകൽ രണ്ടിന‌് ആലപ്പാട് നോർത്തിലെ കുടുംബസംഗമത്തിൽ മന്ത്രി പങ്കെടുക്കും. 14ന് പകൽ 3.30ന് കരുനാഗപ്പള്ളി ടൗണിൽ നടക്കുന്ന റാലിയും യോഗവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top