01 February Wednesday
കൂടുതൽ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്‌ഘാടനത്തിന്‌

വിദ്യാകിരണമണിഞ്ഞ്‌ വിദ്യാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ട് 3 .33 കോടി ഉപയോഗിച്ച് നിർമിച്ച കുട്ടമംഗലത്ത്‌ ഗവ. എൽപി സ്‌കൂളിലെ ബഹുനിലക്കെട്ടിടം

 സ്വന്തം ലേഖകൻ

ആലപ്പുഴ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായത്‌ വൻകുതിപ്പ്‌.  അക്കാദമിക് നിലവാരവും ഉയർന്നതോടെ സിബിഎസ്‌സി, ഐസിഎസ്‌സി സ്‌കൂളുകളിൽനിന്ന്‌ നിരവധി കുട്ടികളാണ്‌ പൊതുവിദ്യാലയങ്ങളിലെത്തിയത്‌. അധ്യാപക തസ്‌തിക നഷ്‌ടപ്പെടുന്ന സാഹചര്യവും കുറഞ്ഞു. യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച വിദ്യാലയങ്ങൾ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുകയാണ്‌. 
 കിഫ്ബി, പ്ലാൻ, നബാർഡ്, തീരദേശ വികസന കോർപറേഷൻ, എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചാണ്‌ കെട്ടിടനിർമാണം. മൂന്നു കോടി 30 ലക്ഷം ഉപയോഗിച്ച് നിർമിച്ച കുട്ടമംഗലത്ത്‌ ഗവ. എൽപി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം 15ന് പകൽ 11.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. കിഫ്ബിയിലെ ഒരുകോടിയിൽ നിർമിച്ച വെള്ളിയാകുളം ഗവ. യുപി സ്‌കൂളിലെ മികവിന്റെ കേന്ദ്രം ജനുവരി രണ്ടിന് രാവിലെ 10ന്‌ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. അഞ്ചു‌ കോടി കിഫ്ബി ഫണ്ടിൽ നിർമിച്ച ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ രണ്ടാം ബ്ലോക്ക് പകൽ 12ന്‌ ഉദ്ഘാടനംചെയ്യും. ചെങ്ങന്നൂർ മണ്ഡലത്തിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടു കോടി നബാർഡ് ഫണ്ടിൽ നിർമിച്ച ബഹുനില കെട്ടിടം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അങ്ങാടിക്കൽ തെക്ക് 110 ലക്ഷം പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം, 334 ലക്ഷം ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിദ്യാഭ്യാസ മന്ദിരം എന്നിവ ജനുവരി 9ന് മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. സജിചെറിയാൻ എംഎൽഎ അധ്യക്ഷനാകും. 
അഞ്ചുകോടി കിഫ്ബി ഫണ്ടിൽ നിർമിച്ച കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനത്തിന് സജ്ജമാണ്. മൂന്നുകോടി പ്ലാൻ ഫണ്ടിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നിർമിക്കുന്ന കെട്ടിടത്തിന്‌ പി പി ചിത്തരഞ്ജൻ എംഎൽഎ വെള്ളി പകൽ മൂന്നിന്‌ കല്ലിടുമെന്നും ആലപ്പുഴ വിദ്യകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ കെ പ്രസന്നൻ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top