കായംകുള> ദേവികുളങ്ങര- കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 40 കോടി രൂപയിൽ പൂർത്തീകരിച്ച കൂട്ടുംവാതുക്കൽ പാലം പ്രകാശവർണപ്പകിട്ടിൽ. 75 ലക്ഷം രൂപ വിനിയോഗിച്ച് പാലത്തിൽ സ്ഥാപിച്ച അലങ്കാര ദീപങ്ങളുടെ ഉദ്ഘാടനം വെള്ളി വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തും. യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. എ എം ആരിഫ് എം പി മുഖ്യാതിഥിയാകും.
നിറംമാറ്റാൻ കഴിയുന്ന ഫസാർഡ് ലൈറ്റിങ് കേരളത്തിൽ ആദ്യമായി ഒരുക്കിയ പാലമാണിത്. അഞ്ച് ലക്ഷത്തിലധികം നിറങ്ങൾ മാറ്റി പ്രകാശം പരത്താനാകും. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകളും പാലത്തിന്റെ ഇരുവശങ്ങളിലുമായി സോളാർ മിനി മാസ്‌റ്റ് ലൈറ്റുകളുമാണ് സ്ഥാപിച്ചത്. ഇതോടെ കൂട്ടുംവാതുക്കൽ കടവ് പാലം കായംകുളത്തെ ഒരു ടൂറിസ്‌റ്റ് ഹബ്ബാകും. ക്യാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ ആകെ 11 മീറ്ററാണ് പാലത്തിന്റെ വീതി.
എംഎൽഎയുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് പാലത്തിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പൊതുമരാമത്ത് ഇലക്‌ട്രിക്കൽ ആലപ്പുഴ ഡിവിഷനാണ് നിർമാണ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..