ഹരിപ്പാട്
നിർധനകുടുംബത്തിന് വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നൽകി ദമ്പതികൾ. ഹരിപ്പാട് പിലാപ്പുഴ തെക്ക് പാടിപറമ്പിൽ ജോർജുകുട്ടിയും സുജയുമാണ് പള്ളിപ്പാട് വെട്ടുവേനി തുണ്ടുപറമ്പിൽ വീട്ടിൽ മോഹനന് അഞ്ചുസെന്റ് ഭൂമി നൽകിയത്. ആരാഴി പള്ളിയിലേക്ക് കുരിശടി നിർമിക്കാനും സൗജന്യമായി ഇവർ സ്ഥലംനൽകി.
മോഹന്‍ എ എം ആരിഫ്എംപിയും ആരാഴി പള്ളിക്ക് രമേശ് ചെന്നിത്തല എംഎൽഎയും ഭൂമിയുടെ രേഖകൾ കൈമാറി. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, മുനിസിപ്പൽ കൗൺസിലർമാരായ അനസ് നസീം, സജിനി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..