ആലപ്പുഴ
അനധികൃത നിലംനികത്തലിനെതിരെ ജില്ലയിൽ കർഷകത്തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. നെൽവയൽ നീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കുക, അനധികൃത നിലംനികത്തലിനെതിരെ കർശന നടപടി സ്വീകരിക്കുക, നികത്തിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കുക, തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വില്ലേജ് ഓഫീസ് മാർച്ചും ധർണയും.
മാന്നാർ വില്ലേജ് ഓഫീസ് സമരം യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ എം അശോകൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ സുധാമണി, ജില്ലാ വൈസ് പ്രസിഡന്റ് കെ നാരായണപിള്ള, മനോജ്, തങ്കപ്പൻ എന്നിവർ സംസാരിച്ചു.
എടത്വയിൽ വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. പി സി കുഞ്ഞുമോൻ അധ്യക്ഷനായി, സംസ്ഥാന കമ്മിറ്റിയംഗം കമലമ്മ ഉദയാനന്ദൻ, ശശീന്ദ്രബാബു, യു വിപിൻ, ശ്യാമള എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ചേപ്പാട് സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് ഉദ്ഘാടനംചെയ്തു. വി സഹദേവൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ആർ ഗോപി, എം ദേവാനുജൻ, ജോൺ ചാക്കോ, മോഹൻകുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..