കായംകുളം
സിപിഐ എം ആലപ്പുഴ, ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പനെ അനുസ്മരിച്ചു. സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയും മതേതരത്വവും തകർക്കുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരായി മതേതര കൂട്ടായ്മ ശക്തിപ്പെടണം. ദുർനയങ്ങളും കുടുംബവാഴ്ചയുമാണ് കോൺഗ്രസിനെ തകർച്ചയിലെത്തിച്ചതെന്നും എം എം മണി പറഞ്ഞു.
പാർക്ക് മൈതാനിയിലെ യോഗത്തിൽ പി ഗാനകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. എൻ ശിവദാസൻ, നഗരസഭാധ്യക്ഷ പി ശശികല, എസ് നസിം, എസ് സുനിൽകുമാർ, ബി അബിൻഷാ, പ്രൊഫ. എം ആർ രാജശേഖരൻ എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..