ആലപ്പുഴ
മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഒരോദിവസംവീതം, ബാക്കി ദിവസങ്ങളിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലുമാണ് ഇവരുടെ സേവനം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷയ്ക്ക് അധികസമയം ലഭിക്കണമെങ്കിലും പകരക്കാരനെ നിയമിക്കണമെങ്കിലും മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ജില്ലാ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകാത്തതിനെ തുടർന്ന് സർട്ടിഫിക്കറ്റ് ലഭ്യമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ കലോത്സവത്തിൽ പങ്കെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആശുപത്രികളിൽ ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയെ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഹരിപ്പാട് രാധാകൃഷ്ണൻ, സെക്രട്ടറി എസ് ഹരികുമാർ പൂങ്കോയിക്കൽ എന്നിവർ അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..