19 November Tuesday
സ്‌കൂളില്‍ ലിയോ തേര്‍ട്ടീന്ത്

ആലപ്പുഴ ഉപജില്ല മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
ചേർത്തല
ജില്ലാ സ്‌കൂൾ കായികമേളയ്‌ക്ക്‌ ചേർത്തല ശ്രീനാരായണ കോളേജ് മൈതാനിയിൽ തുടക്കം. ആദ്യദിനം 16 ഇനം പൂർത്തിയായപ്പോൾ 55 പോയിന്റോടെ ആലപ്പുഴ ഉപജില്ലയാണ് മുന്നിൽ. 44 പോയിന്റോടെ ചേർത്തല രണ്ടാം സ്ഥാനത്താണ്‌. മൂന്നാം സ്ഥാനത്തുള്ള മാവേലിക്കരയ്‌ക്ക്‌ 26 പോയിന്റുണ്ട്. 
11 പോയിന്റ് നേടിയ ഹരിപ്പാടാണ് നാലാം സ്ഥാനത്ത്. സ്‌കൂളുകളുടെ വിഭാഗത്തിൽ 22 പോയിന്റുമായി ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്എസ്എസാണ് മുന്നിൽ. 17 പോയിന്റോടെ ചാരമംഗലം ഡിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 14 പോയിന്റ് നേടിയ മറ്റം സെന്റ് ജോൺസ് എച്ച്എസാണ് മൂന്നാമത്. പത്ത് പോയിന്റുമായി തിരുനല്ലൂർ ഗവ. എച്ച്എസ്എസും എട്ട് പോയിന്റുമായി മുഹമ്മ എബി വിലാസം എച്ച്എസ്എസും പിന്നാലെയുണ്ട്. 
അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് എസ്എൻ കോളേജിലെ 200 മീറ്റർ ട്രാക്കിൽ മത്സരങ്ങൾ തുടങ്ങിയത്. 10ന് നടക്കാനിരുന്ന മത്സരങ്ങൾ നബിദിനം കാരണം 11ലേക്ക് മാറ്റി. മേളയിലെ ഗ്ലാമർ ഇനങ്ങളായ അത്‌ലറ്റിക് മത്സരങ്ങളോടെയാണ് ശനിയാഴ്‌ച മൈതാനം ഉണരുക. രാവിലെ 9.30ന് താരങ്ങളുടെ മാർച്ച്പാസ്‌റ്റ്‌ നടക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു​ഗോപാല്‍  നിർവഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു അധ്യക്ഷയാകും. 
പ്രധാന വാർത്തകൾ
 Top