21 November Thursday

ഇ എം എസ് സ്‌റ്റേഡിയം ആയിരുന്നെങ്കിൽ...

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

സീനി. ആൺ ജാവലിൻ ത്രോ ഒന്നാംസ്ഥാനം , വൈശാഖ്‌ സുഗുണൻ (സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌, പുളിങ്കുന്ന്‌

ചേർത്തല
അവസാന നിമിഷം ​മത്സരവേദി മാറ്റിയത്‌ കായികമേളയെ പ്രതികൂലമായി ബാധിച്ചു. താരങ്ങളുടെ ഒരുക്കങ്ങളെ അവതാളത്തിലാക്കുന്നതായിരുന്നു   ​ഗ്രൗണ്ടിലെ പരിമിതമായ സൗകര്യങ്ങൾ. ആലപ്പുഴ  ഇ എം എസ് സ്‌റ്റേഡിയമാണ് അവസാന നാളുകളിൽവരെ മേളയുടെ വേദിയായി പറഞ്ഞുകേട്ടത്. എന്നാൽ പെട്ടെന്നായിരുന്നു എസ്എൻ കോളേജ് മൈതാനം തീരുമാനിച്ചത്‌. 
 ഇ എം എസ് സ്‌റ്റേഡിയത്തിന്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണത്തിന് തുക അനുവദിച്ചിരുന്നു. പക്ഷേ, രാഷ്‌ട്രീയ കാരണങ്ങളാൽ സ്‌പോർട്സ് കൗൺസിലുമായി ധാരണാപത്രം ഒപ്പിടാൻ ആലപ്പുഴ ന​ഗരസഭ തയ്യാറായില്ല. ഇതോടെ പ്രവൃത്തികൾ മുടങ്ങി. എട്ടുവരി സിന്തറ്റിക്ക് ട്രാക്കോടെയായിരുന്നു പുനരുദ്ധാരണം.  8.62 കോടിയാണ് അനുവദിച്ചത്. പ്രവൃത്തി നടന്നിരുന്നെങ്കിൽ കാടും പുല്ലും നിറഞ്ഞ മൈതാനത്ത് കായികമേള നടത്തേണ്ടി വരുമായിരുന്നില്ല. 
 സെന്റ് മൈക്കിൾസ് കോളേജിലും മുൻവർഷങ്ങളിൽ കായികമേള നടത്തിയിരുന്നു. എന്നാൽ ദേശീയപാത നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കുന്നതിനാൽ ഇവിടെ മേളയ്‌ക്കുള്ള സൗകര്യമില്ല. എസ് എൻ കോളേജ് മൈതാനത്തെ 200 മീറ്റർ ട്രാക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ട്രാക്കുകൾ ആദ്യ ദിവസത്തെ ത്രോ ഇനങ്ങളിൽ പോലും കുട്ടികളെ വലച്ചു. പോൾവാൾട്ട് ചാരമംഗംലം ഡിവിഎച്ച്എസ്എസ് മൈതാനത്താണ് നടത്തിയത്. മത്സരങ്ങൾ നടത്താനുള്ള സ്ഥലപരിമിതിയും അപകട സാധ്യതയും പരിഗണിച്ചാണ്‌ വേദി മാറ്റിയത്. 
പ്രധാന വാർത്തകൾ
 Top