21 November Thursday

ബിഎസ്എൻഎൽ ജിഎം ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
ആലപ്പുഴ
വിവിധ ആവശ്യങ്ങളുയർത്തി സിഐടിയു ബിഎസ്എൻഎൽ ജില്ലാ ജനറൽ മാനേജർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർക്കുക, തൊഴിൽദ്രോഹം അവസാനിപ്പിക്കുക, നിലമ്പൂരിൽ ആത്മഹത്യ ചെയ്‌ത കരാർ തൊഴിലാളിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ മാർച്ച്‌ നടത്തിയത്‌. 
സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി പി പി പവനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗാനകുമാർ, വി ടി രാജേഷ്, വി എം ഹരിഹരൻ, എം എം ഷറീഫ്, എം സുനിൽകുമാർ, എം വി അൽത്താഫ് എന്നിവർ സംസാരിച്ചു.   
ആറായിരത്തിലേറെ കരാർ തൊഴിലാളികൾക്കാണ് മാർച്ച് മാസംമുതൽ  ശമ്പളം കിട്ടാതായത്‌. 2018-–-19വർഷത്തിൽ 2000ലേറെപ്പേരെ പുറത്താക്കി. 30 ദിവസത്തെ ജോലി 15 ദിവസമാക്കികുറച്ചു. ജീവിതം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ കരാർ തൊഴിലാളി വണ്ടൂർകാപ്പിൽ കാഞ്ഞിരംപാടം കുന്നത്ത് വീട്ടിൽ രാമകൃഷ്‌ണൻ (52) ആണ്‌ നിലമ്പൂർ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച്‌ ഓഫീസിൽ തൂങ്ങിമരിച്ചത്‌.
പ്രധാന വാർത്തകൾ
 Top