19 October Saturday

തനിക്ക്‌ യൂത്ത് കോൺഗ്രസിന്റെ പിന്തുണയുണ്ട്: ഗീത അശോകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ഗീത അശോകൻ

അരൂർ
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കാണെന്ന്‌ അരൂരിലെ യുഡിഎഫ് വിമത സ്ഥാനാർഥി ഗീത അശോകൻ.
ജയസാധ്യതയുളള യുവാക്കളെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നത്. 2013ൽ തെരഞ്ഞെടുപ്പിലൂടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായത്. ഗീത അശോകനെ അറിയില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞതിനെക്കുറിച്ച് ഒന്നും പറയാനില്ല. 2006ൽ ബ്ലോക്ക് സെക്രട്ടറി, 2008ൽ ജില്ലാ സെക്രട്ടറി, 2010ൽ ആലപ്പുഴ പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 15 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെയും പിറകേ പോയിട്ടില്ല–- അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top