07 October Monday
റീബില്‍ഡ് വയനാട്‌

ഡിവൈഎഫ്‌ഐ 2 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ഡിവൈഎഫ്ഐ തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റി സമാഹരിച്ച തുക ജില്ലാ പ്രസിഡന്റ് കെ സുരേഷ്‍കുമാർ ഏറ്റുവാങ്ങുന്നു

മാവേലിക്കര
ഡിവൈഎഫ്‌ഐ റീബിൽഡ്‌ വയനാട്‌ കാമ്പയിനിലേക്ക്‌ തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റി 1,03,050 രൂപയും മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റി 1,02,222 രൂപയും സമാഹരിച്ചു. ആക്രിപെറുക്കിയും പായസം വിറ്റും ബൈക്കും സ്വർണവും ബൾബും ലോഷനും വിറ്റും പ്രവർത്തകരുടെ വിഹിതം ശേഖരിച്ചുമാണ് തുക സമാഹരിച്ചത്. 
ടൗൺതെക്ക് മേഖലാ കമ്മിറ്റിയുടെ വിഹിതം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാറും തെക്കേക്കര കിഴക്കിന്റേത് ജില്ലാ പ്രസിഡന്റ് കെ സുരേഷ്‌കുമാറും ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വിഷ്‌ണു ഗോപിനാഥ്, ട്രഷറർ സെൻ സോമൻ, ലിജോ വർഗീസ്, ഗോകുൽ കൃഷ്‌ണൻ, നന്ദകുമാർ, ആൽവിൻ, അരുൺകുമാർ, ശ്രീസാഗർ, അനീഷ്‌കുമാർ, കെ അനീഷ്, സുബിൻ, ശംഭു, അശ്വിൻ, കാർത്തിക്, അബിത, സന്തു, ആതിര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top