16 February Saturday

രാധാക‌ൃഷ‌്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

അന്തരിച്ച സിപിഐ എം നേതാവ് ടി എൻ രാധാക‌ൃഷ‌്ണപിള്ളയുടെ അനുശോചന യോഗം കെ രാഘവൻ സംസാരിക്കുന്നു

 ചാരുംമൂട്  

സിപിഐ എം നേതാവും പന്തളം സ്വാഗത് കോളേജ് പ്രിൻസിപ്പലുമായിരുന്ന നൂറനാട് ചെറുമുഖ ഐരാണിക്കുടി ടി എൻ രാധാക‌ൃഷ‌്ണപിള്ളയുടെ നിര്യാണത്തിൽ സിപിഐ എം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ അനുശോചന യോഗം ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ‌്തു. 
ജി പുരുഷോത്തമൻ അധ്യക്ഷനായി. കെ പി ചന്ദ്രശേഖരക്കുറുപ്പ്,  ഒ മനോജ്, വി കെ കൈലാസ് നാഥ്, വി എസ് സുധീരൻ, എ ബാലക‌ൃഷ‌്ണൻനായർ, ടി എസ് സുരേഷ‌്കുമാർ, ജെയിംസ് ജോർജ്, കെ രതീഷ്, മധു ഇടപ്പോൺ, ടി എസ് സദാശിവൻപിള്ള, അജയഘോഷ്, എസ് സോബിൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top