അമ്പലപ്പുഴ
ആനപ്രേമികൾ എന്നും അത്ഭുത്തോടെ കണ്ടിരുന്ന വിജയകൃഷ്ണൻ വിടപറഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തി. മറ്റ് ആനകളിൽനിന്നും അമ്പലപ്പുഴ വിജയകൃഷ്ണനെ ശ്രദ്ധേയമാക്കിയിരുന്നത് ഗുരുവായൂര്‍ പത്മനാഭനുമായുള്ള രൂപസാദൃശ്യമായിരുന്നു.
മുന്നിൽ നിന്നുള്ള വിജയകൃഷ്ണന്റെ കാഴ്ചഭംഗിയും ആടിക്കുഴഞ്ഞുള്ള നടത്തവും മുഖശ്രീക്കൊത്തിണങ്ങുന്ന രാജകലകളും വിജയകൃഷ്ണനെ വ്യത്യസ്തനാക്കുന്നു. നിലത്തിഴയുന്നതും വണ്ണമുള്ളതുമായ തുമ്പിക്കൈ, കൊമ്പുകളിൽ ഒന്ന് അൽപ്പം ഉള്ളിലേക്കു ചാഞ്ഞുനില്ക്കുന്നതിലെ ഭാവഗാംഭീര്യം, തുമ്പികൈയിലേക്ക് ഒഴുകിപ്പരക്കുന്ന മദഗിരികള്‍ ഇവക്കൊക്കെ പുറമെയുള്ള അസാമാന്യ തലയെടുപ്പും വിജയകൃഷ്ണനെ പ്രിയങ്കരനാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..