14 April Wednesday
കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍

കലക്‌ടര്‍ സ്ഥലം സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കലക‍്ടർ എ അലക‍്സാണ്ടർ കോപിക്കോ റിസോർട്ട് സന്ദർശിക്കുന്നു

ആലപ്പുഴ
വേമ്പനാട്ട് കായലിൽ നെടിയതുരുത്തിൽ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ടർ എ അലക്‌സാണ്ടർ സ്ഥലം സന്ദർശിച്ചു. നിലവിലുണ്ടായിരുന്ന അപ്പീൽ ഹർജി 2020 ജനുവരിയിൽ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് കലക്‌ടറെത്തിയത്. 
റിസോർട്ട് പൊളിക്കാൻ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് റിസോർട്ട് പൊളിക്കുന്നതിന് ആവശ്യമായ മേൽനോട്ടവും സാങ്കേതിക സഹായവും പഞ്ചായത്ത് ആവശ്യപ്പെട്ടു. കോവിഡ്‌ പശ്ചാത്തലത്തിൽ നീണ്ടുപോയി. ആക്ഷൻ പ്ലാൻ, എസ്‌റ്റിമേറ്റ് എന്നിവ തയ്യാറാക്കാൻ പിഡബ്ല്യുഡി കെട്ടിടവിഭാഗം, എൻവയോൺമെന്റ് എൻജിനിയർ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിസോർട്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം ചർച്ച ചെയ്‌ത്‌ നടപടി സ്വീകരിക്കാൻ വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്  ഉന്നത തലയോഗം ചേരും. സബ്കലക്‌ടർ എസ് ഇലക്യ, ചേർത്തല തഹസിൽദാർ പി ജി രാജേന്ദ്രബാബു, വില്ലേജ് ഓഫീസർ ടി എ ഹാരിസ് എന്നിവർ കലക്‌ടർക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top