ആലപ്പുഴ
കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ കംപ്യുട്ടർവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒറിജിനൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എന്നിവ അംഗത്വവുമായി ബന്ധിപ്പിക്കാൻ 31 വരെ അവസരം. അംഗങ്ങൾ അതത് സ്ഥലങ്ങളിൽ ക്യാമ്പിൽ ഹാജരായി 3/2024 വരെയുളള വിഹിതമടച്ച് അംഗത്വം നിലനിർത്തണം. പുതിയ അംഗത്വ രജിസ്ട്രേഷൻ നടത്താനും അവസരമുണ്ട്. 2/2021 മുതൽ വർധിപ്പിച്ച ക്ഷേമനിധി വിഹിതം
മാസം 20 രൂപ ക്രമത്തിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്താനും മുഴുവൻ കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളും ക്യാമ്പിൽ എത്തണമെന്ന് ജില്ലാ-ഓഫീസർ അറിയിച്ചു. നിലവിൽ പെൻഷൻ കൈപ്പറ്റുന്നവർ ക്യാമ്പിൽ എത്തേണ്ട. സമയം: രാവിലെ 10 മുതൽ പകൽ മുന്നുവരെ. മണ്ണഞ്ചേരി പഞ്ചായത്ത്: സ്ഥലം, തീയതി ക്രമത്തിൽ. ടാഗോർ വായനശാല–-12, പനയിൽ മിൽമ്മ സൊസൈറ്റി–12, കൃഷ്ണപിളള എസ്എൻഡിപി ഹാൾ1–14, കലവൂർ ബ്ലോക്ക് ഓഫീസ്–14, വിരുശേരി അമ്പലം ഓഡിറ്റോറിയം–-16, അയ്യപ്പൻ സ്മാരക വായനശാല–16, മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ–-21, കാവുങ്കൽ ഗ്രാമീണ ഗ്രന്ഥശാല–21. മാരാരിക്കുളം സൗത്ത് പഞ്ചായത്ത്: വളവനാട് കയർ സിവിസിഎസ്–22.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..