ആലപ്പുഴ
ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഊർജിതമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം തുറന്നു. വ്യാജമദ്യ നിർമാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്ന് ഉപഭോഗം, വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം.
വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇവർക്ക് പാരിതോഷികവും നൽകും. കൺട്രോൾ റൂം നമ്പറുകൾ: 0477–-2252049, ടോൾ ഫ്രീ നമ്പർ: 18004252696, 155358, സെപ്ഷ്യൽ സ്ക്വാഡ്: 0477–-2251639, അസി. എക്സൈസ് കമീഷണർ: 9496002864
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..