19 November Tuesday
അയോധ്യ വിധി

സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിൽ-

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

 

ആലപ്പുഴ
അയോധ്യ വിഷയത്തിൽ വിധി വരാനിരിക്കെ ജില്ലയുടെ സാമുദായിക സൗഹാർദ അന്തരീക്ഷം ദ‌ൃഢമാക്കുന്നതിന് കലക്‌ടർ അദീല അബ്‌ദുള്ളയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സുപ്രീംകോടതി വിധിയെ പക്വതയോടെ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഓരോ സംഘടനയുടെ ഭാ​ഗത്തുനിന്നും ഉണ്ടാകണമെന്ന് കലക്‌ടർ അഭ്യർഥിച്ചു. ജില്ലയുടെ സാമൂഹ്യസുരക്ഷയും മതസൗഹാർദ അന്തരീക്ഷവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടനകളുടെ താഴെത്തട്ടുവരെ എത്തിക്കണം. 
ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു.‌ 
തെറ്റായ പ്രചാരണം നടത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഭരണകേന്ദ്രത്തിന്റെ ഹെൽപ്പ്‌ലൈനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചർച്ചചെയ്‌ത്‌ പ്രശ്നങ്ങൾ പരിഹരിക്കാൻ ജാഗ്രത പുലർത്തണം –- കലക്‌ടർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top