20 April Tuesday
എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ ഇന്നുമുതൽ

അപ്പോ ഹാപ്പി എക‍്സാം...

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആലപ്പുഴ ഐറിൻ ഹോമിലെ സാനിയയും 
അൽഫോൻസയും അവസാനവട്ട പഠനത്തിൽ. ഇരുവരും സെന്റ് ജോസഫ് ഹയർസെക്കൻഡറി 
സ‍്കൂളിലാണ് പരീക്ഷയെഴുതുന്നത്

 ആലപ്പുഴ

എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾക്ക്‌ വ്യാഴാഴ്‌ച തുടക്കം. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌  ഒരു ദിവസത്തിനു ശേഷം ആരംഭിക്കുന്ന പൊതു പരീക്ഷയ്‌ക്കു വേണ്ടി യുദ്ധകാലടിസ്ഥാനത്തിലാണ്‌ സ്‌കൂളുകൾ ഒരുക്കിയത്‌. 
ശുചീകരണം, നമ്പർ എഴുതൽ,  സാനിറ്റൈസർ ഒരുക്കൽ തുടങ്ങിയവയൊക്കെ പരീക്ഷ നടക്കുന്ന 260 സ്‌കൂളുകളിലും പൂർത്തിയാക്കി. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ്‌ പരീക്ഷ നടക്കുക. - 22,083 കുട്ടികളാണ് എസ്‌എസ്‌എൽസി എഴുതുക. 7273 പേരുള്ള മാവേലിക്കരയിലാണ്‌ ഏറ്റവുമധികം കുട്ടികൾ. 
മറ്റ്‌ വിദ്യാഭ്യാസ ജില്ലകൾ: ആലപ്പുഴ- –- 6458, ചേർത്തല –- 6473, കുട്ടനാട് –- -2079, മാവേലിക്കര –- 7273. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 1383 കുട്ടികൾ പരീക്ഷയെഴുതും. ആൺകുട്ടികൾ –-- 623, പെൺകുട്ടികൾ –-- 760. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആകെ 25,748 കുട്ടികൾ പരീക്ഷയെഴുതും. ആൺകുട്ടികൾ – 13,504, പെൺകുട്ടികൾ – 12,244.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top