15 May Saturday

പ്രതിരോധക്കോട്ടയായി 
ക്രൗഡ് മാനേജ്മെന്റ് ടീം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
ആലപ്പുഴ
കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് വോട്ടർമാരുടെ സുരക്ഷ ഉറപ്പാക്കിയത് 6000ൽ അധികം സന്നദ്ധപ്രവർത്തകരും ജീവനക്കാരും ഉൾപ്പെട്ട സംഘം.  എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രൗഡ് മാനേജ്മെന്റ്   തെർമൽ സ്‌കാനിങ് പ്രവർത്തനങ്ങൾക്കായി ഓഫീസ് അറ്റൻഡ്മാർ, അങ്കണവാടി വർക്കർമാർ, അങ്കണവാടി ഹെൽപ്പർമാർ, ആശാ പ്രവർത്തകർ, നാഷണൽ സർവീസ് സ്‌കീം വളണ്ടിയേഴ്സ്, സാമൂഹ്യ സന്നദ്ധസേന, -സ്‌റ്റാർ വളണ്ടിയേഴ്സ് തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രത്യേക ടീമിനെ ജില്ലാ ഭരണകേന്ദ്രം നിയോഗിച്ചിരുന്നു. 
  വോട്ടർമാരെ ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കി, സാനിറ്റൈസർ വിതരണംചെയ്‌ത്‌, തെർമൽ സ്‌കാനറിൽ ശരീര ഊഷ്‌മാവ് രേഖപ്പെടുത്തി സുരക്ഷിത വോട്ടിങ് സാധ്യമാക്കി.  എല്ലാ സന്നദ്ധപ്രവർത്തകരെയും ജീവനക്കാരെയും കലക്‌ടർ എ അലക്‌സാണ്ടർ  അനുമോദിച്ചു. ക്രൗഡ് മാനേജ്മെന്റ് - തെർമൽ സ്‌കാനിങ് നോഡൽ ഓഫീസറായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, സാമൂഹ്യനീതി ഓഫീസ് ജീവനക്കാരായ ഹരീഷ്, സലീന, സ്‌റ്റാർ വളണ്ടിയർ കോ-–-ഓർഡിനേറ്റർ അജിന്ത്,  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
 

വീണ്ടും കോവിഡുയരുന്നു 

ആലപ്പുഴ
കോവിഡ് വ്യാപനത്തിന്റെ ആശങ്കയൊഴിയാതെ ജില്ല. 157പേർക്കാണ് ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച 165 പേർക്കായിരുന്നു രോഗം. രോഗികളുടെ എണ്ണം നൂറിലേറെ ആയതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.   
ആകെ രോഗികളുടെ എണ്ണം 82,124 ആയി. സമ്പർക്കത്തിലൂടെ രോഗം വന്നവർ ആകെ 77,047. ബുധനാഴ്‌ച സ്ഥിരീകരിച്ചതിൽ 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നും എട്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 139പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 81,258 പേർ രോഗ മുക്തരായി. 1527പേർ ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top