26 May Tuesday

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതവേണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ആലപ്പുഴ
വേനൽമഴ എത്തിയതോടെ കൊതുക്‌ വളരാനുള്ള സാഹചര്യവും ഡെങ്കിപ്പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും വർധിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും ലോക്ക്‌ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കാം. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്നും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 വീടുകളില്‍ കൊതുകുവളരാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം. ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാഴ്‌വസ്‌തുക്കളില്‍ വെളളം കെട്ടിനില്‍ക്കരുത്, വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്‌റ്റിക് പാഴ്‌വസ്‌തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. ഫ്രിഡ്‌ജിനു പുറകിലെ ട്രേയിലും അലങ്കാരച്ചെടിയുടെ പാത്രത്തിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. വീടിനോടു ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നില്ലെന്നും വീടിനുള്ളില്‍ തുണികള്‍ സ്ഥിരമായി തൂക്കിയിടുന്നില്ലെന്നും ഉറപ്പാക്കണം. ഞായറാഴ്‌ചകളിൽ വീടുകളില്‍ ‘ഡ്രൈ ഡേ' ആചരിക്കണം. വീടും ചുറ്റുപാടും നിരീക്ഷിച്ച്‌ കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയാണ്‌ ആഴ്‌ചതോറുമുള്ള ഡ്രൈഡേയുടെ ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top