07 October Monday

സഹകരണ ജീവനക്കാരുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കേരള കോ– -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ 
ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സഹകരണ ജീവനക്കാർ  കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന  പ്രക്ഷോഭത്തിന്റെ ഭാഗമായി ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസ് മാർച്ചും ധർണയും നടത്തി. സഹകരണസ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ട ഭേദഗതികൾ പിൻവലിക്കുക, ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നിലപാടുകൾ തിരുത്തുക എന്നിവയാണ്‌ ആവശ്യങ്ങൾ. 
  സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. പി വി കുഞ്ഞുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മനു ദിവാകരൻ, ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, എസ് പ്രിയ, ഡി അപ്പുക്കുട്ടൻ, സജികുമാർ, എം ആർ  സുമേഷ്, ഉദയൻ, പി സി രാജേഷ്, പി ജി ഗിരീഷ്, തോമസ് ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top