23 September Wednesday

കെ വി തങ്കപ്പൻ ചരമവാർഷികം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
മുഹമ്മ
പുന്നപ്ര–-വയലാർ സമരസേനാനിയും ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ, സിപിഐ എം നേതാവുമായിരുന്ന കെ വി തങ്കപ്പന്റെ മൂന്നാം ചരമവാർഷികം ശനിയാഴ്‌ച ആചരിക്കും. ചെത്തുതൊഴിലാളി യൂണിയനും സിപിഐ എം മുഹമ്മ ലോക്കൽ കമ്മറ്റിയും സംയുക്തമായാണ് അനുസ്‌മരണം സംഘടിപ്പിക്കുന്നത്‌. 
രാവിലെ എട്ടിന് കെ വി യുടെ വീട്ടുമുറ്റത്ത് ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. കെ കെ ചന്ദ്രബാബു അധ്യക്ഷനാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top