21 September Monday

നസ്രീയത്ത് റോഡിന്‌ 16.78 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കായംകുളം
നഗരസഭാ 14, 15 വാർഡുകളിലൂടെ പോകുന്ന നസ്രീയത്ത് റോഡിന്റെ നവീകരണത്തിന് 16.78 ലക്ഷം രൂപ അനുവദിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. 280 മീറ്റർ നീളവും 3.20 മീറ്റർ വീതിയിലും ആണ് റോഡ് നവീകരിക്കുന്നത്. വളരെ നാളുകളായി തകർന്നുകിടക്കുന്ന റോഡിൽ ഗതാഗതം ദുഷ്‌കരമായിരുന്നു. എംഎൽഎയുടെ അഭ്യർഥനപ്രകാരം  സംസ്ഥാന ബജറ്റിൽ ഈ റോഡിനായി തുക വകയിരുത്തിയിരുന്നു. പൊതുമരാമത്തുവകുപ്പിനാണ് നിർമാണച്ചുമതല. പ്രവ‌ൃത്തി ടെൻഡർചെയ്‌ത്‌ കരാർ ഏറ്റെടുത്തിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top