03 August Monday
സമ്പർക്കം വഴി ഒരാൾക്കൂകൂടി

ഒരു കുടുംബത്തിൽ രോഗികൾ 17

സ്വന്തംലേഖകൻUpdated: Tuesday Jul 7, 2020

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്‌ ധരിക്കാതെയും നഗരത്തിൽ കൂടി നിൽക്കുന്ന അതിഥി തൊഴിലാളികൾ

ആലപ്പുഴ
കായംകുളത്തെ വ്യാപാരിയുടെ കുടുംബത്തിൽ സമ്പർക്കം വഴി ഒരാൾക്കൂകൂടി കോവിഡ്‌. ഇതോടെ ഈ കുടുംബത്തിലെ രോഗികളുടെ എണ്ണം 17 ആയി. ജില്ലയിൽ തിങ്കളാഴ്‌ച 15 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. ഏഴുപേർ വീതം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്‌. നൂറനാട് ഐടിബിപി കേന്ദ്രത്തിലെ നാല്  ഉദ്യോഗസ്ഥരും ഇതിൽപ്പെടും. 
കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ വ്യാപാരിയുടെ ബന്ധുവായ 53 വയസുകാരനാണ്  സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ നിന്നും എത്തിയ യുവാക്കളാണ്‌ ‌മൂന്നുപേർ. 
ജൂൺ 18ന് എത്തിയ  കായംകുളം സ്വദേശി, ജൂൺ 19ന് എത്തിയ ദേവികുളങ്ങര സ്വദേശി, ജൂൺ 24ന്എത്തിയ  മുതുകുളം സ്വദേശി എന്നിവരാണിവർ. ഹൈദരാബാദിൽ നിന്നും ജൂൺ 30ന്‌ എത്തിയ കഞ്ഞിക്കുഴി, തണ്ണീർമുക്കം സ്വദേശികളായ യുവതികൾ എന്നിവരാണ്‌ ‌ മറ്റുരണ്ടുപേർ. മസ്‌കത്തിൽ നിന്നും ജൂലൈ രണ്ടിനെത്തിയ  64 വയസുള്ള ചുനക്കര സ്വദേശി, മഹാരാഷ്‌ട്രയിൽ നിന്നും ട്രെയിനിൽ ജൂൺ 26ന് എത്തിയ കോട്ടയം സ്വദേശിയായ യുവാവ്, സൗദിയിൽ നിന്നും ജൂൺ 15 ന്  എത്തിയ  ദേവികുളങ്ങര സ്വദേശി, യമനിൽ നിന്നും ജൂൺ 25ന് എത്തിയ 46 വയസുള്ള തഴക്കര സ്വദേശിനി, ദുബായിൽ നിന്നും ജൂൺ 18ന് എത്തിയ  ദേവികുളങ്ങര സ്വദേശിയായ യുവാവ് എന്നിവരാണ്‌ അഞ്ചുപേർ. എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 206 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
ഐടിബിപിയിൽ 4 പേർക്ക്‌ കോവിഡ്‌ 
നൂറനാട്‌ ഐടിബിപി (ഇൻഡോ–-ടിബറ്റൻ ബോർഡർ‌ പൊലീസ്‌) കേന്ദ്രത്തിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌ നാല്  ഉദ്യോഗസ്ഥർക്ക്‌. ഭുവനേശ്വറിൽനിന്ന്‌ ജൂൺ 11നും അരുണാചൽ പ്രദേശിൽനിന്ന്‌ ജൂൺ എട്ടിനും ഛത്തീസ്ഗഢിൽനിന്ന്‌ ജൂൺ 12 നും എത്തിയവരാണിവർ. അഞ്ചുവർഷത്തോളം മുമ്പാണ്‌ നൂറനാട്‌ ലെപ്രസി സാനിറ്റോറിയം വളപ്പിലെ 50 ഏക്കറിൽ ഐടിബിപി കേന്ദ്രം സ്ഥാപിച്ചത്‌.   
കണ്ടെയ്‌ൻമെന്റ് സോൺ: 3 എണ്ണം ഒഴിവാക്കി
 ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച അരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്, ചെന്നിത്തലയിലെ പതിനാലാം വാർഡ്, പുന്നപ്ര തെക്ക് പഞ്ചായത്തിലെ രണ്ടാം വാർഡ് എന്നിവയെ പട്ടികയിൽ നിന്നൊഴിവാക്കി.
നിലവിലെ കണ്ടെയ്‌ൻമെന്റ് സോണുൾ: ചേർത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്ത്‌ വാർഡ് 16, തുറവൂർ പഞ്ചായത്ത് വാർഡ് 1, 16, 18, കുത്തിയതോട് പഞ്ചായത്ത്‌ വാർഡ്, 1, 16, എഴുപുന്ന പഞ്ചായത്ത് വാർഡ് 15. അമ്പലപ്പുഴ താലൂക്കിലെ ആറാട്ടുപുഴ  പഞ്ചായത്തിലെ എല്ലാ വാർഡുകളും  അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ വാർഡ് 2. കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ  പഞ്ചായത്ത് വാർഡ് 4, കായംകുളം നഗരസഭയിലെ എല്ലാ വാർഡുകളും. 
ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്ത് വാർഡ് 7, ചെങ്ങന്നൂർ നഗരസഭയിലെ വാർഡ് 14, 15, വെണ്മണി പഞ്ചായത്ത് വാർഡ് 8. മാവേലിക്കര താലൂക്കിലെ പാലമേൽ പഞ്ചായത്ത്‌ വാർഡ് 14, ഭരണിക്കാവ് പഞ്ചായത്ത്, 5, 12, 13, 14, വാർഡുകൾ, നൂറനാട് പഞ്ചായത്ത് വാർഡ് 15 - പാലമേൽ പാറ്റൂർ റെസിഡൻഷ്യൽ ഏരിയ, തെക്കേക്കര പഞ്ചായത്ത്‌ എല്ലാ വാർഡുകളും.
7 പേർക്ക്‌ രോഗമുക്തി
ജില്ലയിൽ തിങ്കളാഴ്‌ച ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈത്തിൽ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂർ, ഭരണിക്കാവ്, കടമ്പൂർ, പാലമേൽ സ്വദേശികളുടെയും ചെന്നൈയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശി എന്നിവരാണ്‌ രോഗമുക്തരായത്‌.  തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന  സൗദിയിൽ നിന്നെത്തിയ ചുനക്കര സ്വദേശിയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ് .ആകെ 187പേർ രോഗമുക്തരായി.
7068 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ 7068 പേർ കോവിഡ്‌ നിരീക്ഷണത്തിൽ. പുതുതായി ഏഴുപേരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 232 ആയി. അഞ്ചുപേരെ ഒഴിവാക്കി. 536 പേരെ ക്വാറന്റൈന് പുതുതായി നിർദേശിച്ചു. 428 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 160 പേർ  തിങ്കളാഴ്‌ചയെത്തി.  ആകെ എണ്ണം 7537 ആയി.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 291 പേർ കൂടി എത്തി. ഇവർ ആകെ  16803. 75 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top