03 August Monday
ദഹനപ്പെട്ടി വിതരണ പദ്ധതി

സമുദായസംഘടന യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
ആലപ്പുഴ 
ദഹനപ്പെട്ടി വിതരണപദ്ധതി സംബന്ധിച്ച്‌ ആശയവ്യക്തതവരുത്താൻ വിവിധ സമുദായസംഘടന പ്രതിനിധികളുടെ യോഗം ഏഴിന് പകൽ11ന്‌ ജില്ലാപഞ്ചായത്തിൽ‌ ‌ചേരും. പദ്ധതി സംബന്ധിച്ച്‌ ഉയർന്ന പരാതിയെകുറിച്ച്‌ യോഗം ചർച്ചചെയ്യും. 
  2019-–-20 സാമ്പത്തിക വർഷം പട്ടികജാതി വികസന ഫണ്ട് വിനിയോഗിച്ച്  പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചേർന്ന വർക്കിങ്‌ ഗ്രൂപ്പ് യോഗത്തിലാണ് പദ്ധതിനിർദ്ദേശം ഉയർന്നത്. വികസന സെമിനാറിൽ പട്ടികജാതിവിഭാഗം സബ് ഗ്രൂപ്പിൽ പദ്ധതി ചർച്ചചെയ്‌തു. കുട്ടനാട് അടക്കമുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ സംസ്‌കാരം ഗ്യാസ് ദഹനപ്പെട്ടി ഉപയോഗിച്ച് കുറഞ്ഞസമയത്തിനുള്ളിൽ നടത്തുന്നുണ്ട്‌. ഇത് പല സമുദായ സംഘടനകളുടെയും സ്വയംസഹായസംഘങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽപദ്ധതി പ്രയോജനകരമെന്നും ഗ്രൂപ്പുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നും വിലയിരുത്തി. പദ്ധതിക്ക് സർക്കാർ സബ്സിഡി  ലഭിക്കും.‌ പരാമവധി ആനുകൂല്യം സംഘങ്ങൾക്ക് ലഭിക്കത്തക്ക തരത്തിലാണ്‌ പദ്ധതിശുപാർശ ചെയ്‌തത്.  
  ക്ഷേമകാര്യസിമിതിയും ജില്ലാപഞ്ചായത്തും പരിശോധിച്ച്‌ വികസനഫണ്ടും ഗുണഭോക്തൃ വിഹിതവുമടക്കം 28,23,528 രൂപ അടങ്കലായി പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചു. 24, 100 രൂപ ഗുണഭോക്തൃ വിഹിതവും നികുതിയുമടക്കം 1,60,650 രൂപ യൂണിറ്റ് ചെലവുള്ള ഗ്യാസിൽ പ്രവർത്തിക്കുന്ന 15 ദഹനപ്പെട്ടി വിതരണംചെയ്‌തിട്ടുണ്ട്‌.  സദുദ്ദേശത്തോടെ ആവിഷ്‌കരിച്ച പദ്ധതിസംബന്ധിച്ച്‌ പ്രതിഷേധക്കാർ ഉന്നയിച്ച അഭിമാനക്ഷതമെന്ന വാദത്തെ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. സമുദായസംഘടനാ പ്രതിനിധികളുടെ അഭിപ്രായംകേട്ട്‌ പദ്ധതിയുടെ തുടർ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top