08 August Saturday

ചാർട്ടേഡ്‌ വിമാനങ്ങൾക്ക്‌ അനുമതി നൽകണം: ആരിഫ്‌ എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
ആലപ്പുഴ
യുഎഇയിൽ നിന്നുള്ള വിമാന കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക്‌ അനുമതി നിഷേധിക്കുന്ന നടപടി  പുന:പരിശോധിക്കണമെന്ന് അഡ്വ. എ എം ആരിഫ്‌ എംപി കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന യുഎഇയിൽ നിന്നും വന്ദേഭാരത്‌ മിഷൻ മുഖാന്തരം മാത്രം ആളുകളെ തിരികെ കൊണ്ടുവരുന്നത്‌ അപ്രായോഗികമാണ്‌.  നാട്ടിലേയ്‌ക്ക്‌‌ വരാൻ തയ്യാറായവർക്കുണ്ടായ‌  ബുദ്ധിമുട്ട്‌ കണക്കിലെടുക്കണമെന്നും എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക്‌‌ അയച്ച കത്തിൽ പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top