കാർത്തികപ്പള്ളി
മോദി സർക്കാർ കോർപറേറ്റുകളെ കയറൂരിവിടുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കോർപറേറ്റ്‌വൽക്കരണം കോൺഗ്രസ് തുടങ്ങിവച്ചതാണ്. യുപിഎ സർക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നതിനാൽ കോൺഗ്രസിന് അത് ചെയ്യാൻ കഴിഞ്ഞില്ല.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ് ഹരിപ്പാട് നിയോജക മണ്ഡലം റാലിയും പൊതുസമ്മേളനവും കാർത്തികപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തിനെതിരെ സെക്കുലർ പാർടികളുടെ ഐക്യനിര ഉയർന്നു വരണം–- അദ്ദേഹം പറഞ്ഞു.
കെ കാർത്തികേയൻ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ, എം സത്യപാലൻ, എ ശോഭ, മാടയിൽ ഹരികുമാർ, കെ എസ് പ്രദീപ്കുമാർ, ഷോണി മാത്യു ജോൺ, ഡി സുഗേഷ്, ടി കെ ദേവകുമാർ, എം സുരേന്ദ്രൻ, എൻ സജീവൻ, വി കെ സഹദേവൻ, എൻ സോമൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..