27 May Wednesday

കാറ്റിലും മഴയിലും വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

കാറ്റിൽ ഷീറ്റുകൾ പറന്നുപോയ പുളിങ്കുന്ന് 12‐ാം വാർഡിൽ മുപ്പത്തിൽചിറ സത്യന്റെ വീടിന്റെ മേൽക്കൂര

മങ്കൊമ്പ് 
ഞായറാഴ്‌ച വൈകിട്ടുണ്ടായ ശക്തമായ വേനൽമഴയിലും കാറ്റിലും കുട്ടനാട്ടിൽ പലയിടങ്ങളിലും നാശം. കാറ്റിൽ വീടുകളുടെ മേൽക്കൂരയിലെ ഷീറ്റും ഓടുകളും പറന്നു. മരങ്ങൾ കടപുഴകി.  
പുളിങ്കുന്ന് മുപ്പത്തിൽചിറ സത്യന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുവീണ്‌ സമീപവാസി മുപ്പത്തൊന്നിൽചിറ ലക്ഷ്‌മിയുടെ വീടിനും കേടുപറ്റി. കുന്നുമ്മ കുളങ്ങര അനിലിന്റെ വീട് കാറ്റിൽ തകർന്നു. പുളിങ്കുന്ന് 16–-ാം വാർഡിൽ പവ്വത്തുശേരി ജിമ്മിച്ചൻ, കാവാലം ഏഴാം വാർഡിൽ അറയ്‌ക്കത്തറ വീട്ടിൽ പൊന്നമ്മ എന്നിവരുടെ വീടിന്റെ മോൽക്കൂര കാറ്റിൽ തകർന്നു. 
പുഞ്ചക‌ൃഷി വിളവെടുപ്പിന് മഴ തടസ്സമായെങ്കിലും സംഭരണത്തിന് തടസ്സമായില്ല. പലയിടങ്ങളിലും വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ കരക‌ൃഷിക്കും നാശമുണ്ടായി. മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞ്‌ ലൈനിൽ വീണ് വൈദ്യുതി മുടങ്ങി.
ചെങ്ങന്നൂർ
ശക്തമായ കാറ്റിൽ  ചെങ്ങന്നൂർ തിട്ടമേൽ തുണ്ടിയിൽ റെനി ജോസഫിന്റെ വീട്ടിലേക്ക്‌ മരം വീണ്‌ ട്രസ് മേൽക്കൂര തകർന്നു. അഗ്‌നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top