11 December Wednesday

പമ്പ സർവീസ്‌ 16 മുതൽ

സ്വന്തം ലേഖികUpdated: Wednesday Nov 6, 2024

 

ആലപ്പുഴ
ആലപ്പുഴ–- പമ്പ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ്‌ 16ന്‌ ആരംഭിക്കും. രാത്രി ഒമ്പതിന്‌ ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന്‌ പുറപ്പെട്ട് അമ്പലപ്പുഴ, എടത്വ, തിരുവല്ല, പത്തനംതിട്ട വഴിയാണ് പമ്പയിലെത്തുക. 

യാത്രയ്‌ക്കുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ്‌ വഴിയോ ആലപ്പുഴ യൂണിറ്റിലെ റിസർവേഷൻ കൗണ്ടറിൽ നേരിട്ടെത്തിയോ സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ചെയ്യാം. ആലപ്പുഴ മുല്ലയ്‌ക്കൽ ക്ഷേത്രം, പഴവീട് ക്ഷേത്രം, കളർകോട് ക്ഷേത്രം, അമ്പലപ്പുഴ ക്ഷേത്രം പടിഞ്ഞാറേ നട, തകഴി, എടത്വ എന്നിവിടങ്ങളിൽ ബോർഡിങ്‌ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. 243 രൂപയോടൊപ്പം റിസർവേഷൻ ചാർജുമുണ്ടാകും.  വിവരങ്ങൾക്ക്: 0477 2252501. പാസഞ്ചർ ഹെൽപ്പ് ലൈൻ: 7907476695. കൂടുതൽ വിവരങ്ങൾ വാട്ട്‌സ്‌ആപ്‌ ചാനലിലും ലഭിക്കും. https://whatsapp.com/channel/0029Va9j0GpJpe8bHG0Qph3m


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top