06 December Tuesday

സപ്തതി നിറവിൽ 
ആലപ്പുഴ രൂപത

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ആലപ്പുഴ
സപ്‌തതി നിറവിൽ ആലപ്പുഴ അതിരൂപത. രൂപതതല ആഘോഷങ്ങൾ 7, 8, 9 തീയതികളിൽ കർമസദൻ പാസ്‌റ്ററൽ സെന്ററിലും കത്തീഡ്രൽ ദേവാലയത്തിലും 11ന് ഇടവകകളിലും സംഘടിപ്പിക്കും. ഏഴിന്‌ രാവിലെ ഒമ്പതിന്‌ ചരിത്ര സെമിനാർ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ  ഉദ്ഘാടനംചെയ്യും. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ അധ്യക്ഷനാകും. ഷെവലിയാർ ഏബ്രഹാം അറയ്‌ക്കൽ, മുൻ എംഎൽഎ പി ജെ  ഫ്രാൻസിസ് എന്നിവരെ ആദരിക്കും.
  എട്ടിന് രാവിലെ ഒമ്പതുമുതൽ കത്തീഡ്രൽ പാരീഷ്ഹാളിൽ വൈദിക സന്യസ്‌ത സംഗമം. സ്വാമി സച്ചിതാനന്ദ ഭാരതി പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക്‌ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി.  ഒമ്പതിന് പകൽ 10.30ന് ജനപ്രതിനിധികളുടെ സൗഹൃദസദസ്. പകൽ മൂന്നിന് സപ്തതി ആഘോഷ സമാപനസമ്മേളനം തൊടുപുഴ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്‌ജി നിക്‌സൺ എം ജോസഫ് ഉദ്ഘാടനംചെയ്യും. തുടർന്ന്‌ സപ്തതി സ്‌മാരക ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും നടക്കും. 11ന് ഇടവകകളിൽ  പതാക ഉയർത്തൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top