28 November Monday

കോടിയേരിക്ക് നാടെങ്ങും സ്‍മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാരുംമൂട്ടിൽ നടന്ന സർവകക്ഷി യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ മുഖ്യപ്രഭാഷണം നടത്തുന്നു

ആലപ്പുഴ
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‌ സ്‌മരണാഞ്‌ലി അർപ്പിച്ച്‌ മൗനജാഥയും അനുസ്‌മരണ സമ്മേളനങ്ങളും. ജില്ലയിലെമ്പാടും   അനുസ്‌മരണ പരിപാടികളിൽ വിവിധ കക്ഷി നേതാക്കളും സാസ്‌കാരിക പ്രവർത്തകരും സംസാരിച്ചു.  
ചാരുംമൂട്    
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ചാരുംമൂട്ടിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ബി ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു.
  കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി ഹരിപ്രകാശ്, ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ സണ്ണിക്കുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി എം മുഹമ്മദാലി, ബി അബുരാജ്,  ഷെമീർ വള്ളികുന്നം, അഡ്വ.ബിനോസ് തോമസ്‌ കണ്ണാട്ട്, അനീഷ് താമരക്കുളം, എച്ച് സുബൈർ, ചാരുംമൂട് സാദത്ത്, വിശ്വൻ പടനിലം, രാജു മോളേത്ത്, വി വിനോദ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി എന്നിവർ സംസാരിച്ചു.
 മാവേലിക്കര 
നഗരത്തിൽ നടന്ന അനുശോചന യോഗത്തിൽ  ഏരിയ സെക്രട്ടറി കെ മധുസൂദനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലീല അഭിലാഷ് അധ്യക്ഷയായി. മുരളി തഴക്കര, കോശി അലക്‌സ്, ആർ രാജേഷ്, എം എസ് അരുൺകുമാർ എംഎൽഎ, അനി വർഗീസ്, ശ്രീകുമാർ, ജസ്‌റ്റിൻ രാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top