Deshabhimani

കെജിഒഎ മാർച്ച് നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:47 AM | 0 min read

ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായും കേരള സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും  കെജിഒഎ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഇ എം എസ് സ്‌റ്റേഡിയത്തിൽനിന്ന്‌ കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചിനുശേഷം നടന്ന ധർണ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ ഉദ്‌ഘാടനംചെയ്‌തു. 
 ജില്ലാ പ്രസിഡന്റ്‌ ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്, എസ്‌ രാജലക്ഷ്‌മി, ജില്ലാ ട്രഷറർ റെനി സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home