27 September Sunday

ജൂവലറി അടിച്ചു തകർത്ത യുവാവ‌് അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
ചേർത്തല
ചേർത്തല നഗരത്തിൽ പടയണിപ്പാലത്തിന് സമീപത്തെ വി ജോൺ ജൂവലറി യുവാവ‌് അടിച്ചുതകർത്തു. കത്തിയുമായി ആക്രമിക്കാൻ മുതിർന്നതോടെ വനിതാ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. ബുധനാഴ‌്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കടയിലേക്ക് ഓടിക്കയറിയ യുവാവ‌് ചില്ലും കൗണ്ടറും ഷെൽഫും ത്രാസുകളും കസേര ഉപയോഗിച്ച‌് തകർത്തു. പൊലീസെത്തി അക്രമിയെ പിടികൂടി. പ്രകോപനം ഒന്നുമില്ലാതെ സമീപത്തെ ഓട്ടോസ‌്റ്റാൻഡിൽനിന്ന‌് ജൂവലറിയിലേക്ക് ഓടിക്കയറിയെന്ന് ദൃക‌്സാക്ഷികൾ പറഞ്ഞു. ലക്ഷങ്ങളുടെ നഷ‌്ടം നേരിട്ടതായി ജൂവലറി ഉടമ ജിതിൻ ജോൺ വാളമ്മക്കാട് പറഞ്ഞു. അക്രമിക്ക‌് മാനസികാസ്വാസ്ഥ്യമുണ്ടെന്നും നേരത്തെ സമാന കുറ്റകൃത്യം കാട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top