20 August Saturday

പുസ്‌തകം എന്റെ ചങ്ങാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

വള്ളികുന്നം വട്ടക്കാട് യൂത്ത് ലീഗ് വായനശാലയിൽ ‘പുസ്‌തകം എന്റെ 
ചങ്ങാതി' പദ്ധതിയിൽ വിദ്യാർഥികൾ പങ്കെടുക്കുന്നു

ചാരുംമൂട്
വള്ളികുന്നം വട്ടക്കാട് യൂത്ത് ലീഗ് വായനശാലയുടെ വായനപക്ഷാചരണത്തിന്റെ ഭാഗമായി "പുസ്‌തകം എന്റെ ചങ്ങാതി’  കാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർഥികളെ ചെറുപ്പത്തിലേ വായനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇലിപ്പക്കുളം ഗവ. എൽപി സ്‌കൂളിൽ നടന്ന പുസ്‌തകപരിചയ കാമ്പയിൻ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്‌തു. 
വായനശാലാ പ്രസിഡന്റ് ജി ശശിധരൻപിള്ള അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എസ് എസ് അഭിലാഷ്‌കുമാർ, പ്രധാനാധ്യപകൻ  രാധാകൃഷ്‌ണൻ, ഷെറിൻ, സജിത, എസ് സുധാകുമാരി, ദീപ, അഖിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top