20 August Saturday

ബഷീർ അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
മുതുകുളം
മുതുകുളം ഗുരുപ്രിയ ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് ടി ജി ദിനരാജൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എൻ രാമചന്ദ്രൻനായർ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്എസ്എൽ സി, പ്ലസ്ടു ഉന്നത വിജയികളെ ഗ്രന്ഥശാല മുതുകുളം പഞ്ചായത്ത് നേതൃസമിതി കൺവീനർ തോമസ് വർഗീസ് ആദരിച്ചു. പഞ്ചായത്തംഗം എസ് ഷീജ, കെ എസ് അജിത്ത്കുമാർ, പി ത്യാഗരാജൻ, എ ഷാജൻ എന്നിവർ സംസാരിച്ചു.
ചേപ്പാട് കന്നിമേൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിൽ മുതുകുളം പാർവതി അമ്മ ട്രസ്‌റ്റ്‌ സെക്രട്ടറി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. കെ ശ്രീകൃഷ്‌ണകുമാർ അധ്യക്ഷനായി. കെ വിജയകുമാർ, തോമസ് വർഗീസ്, ഗ്രന്ഥശാല സെക്രട്ടറി എസ് മഹാദേവൻപിള്ള, അഡ്വ. കെ സന്തോഷ്‌കുമാരൻ തമ്പി, എസ് ശ്രീദേവി, വി സുദർശനൻപിള്ള, പി അരവിന്ദാക്ഷൻ, ജി അനിൽ, റിച്ചാർഡ് അലോഷ്യസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top