മാന്നാർ
സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ്ചെയ്തു. കുട്ടമ്പേരൂർ കുറ്റിതാഴ്ചയിൽ രാജാമണിയെ (42) ആണ് പിടികൂടിയത്. വെള്ളിയാഴ്ച പകൽ രണ്ടിന് മാന്നാർ നായർസമാജം സ്കൂൾ പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
കൈവശം ഉണ്ടായിരുന്ന 70 ഗ്രാം കഞ്ചാവും സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ്. എസ്ഐ കെ എൽ മഹേഷ്, സീനിയർ സിപിഒ ശ്രീജ, സിപിഒമാരായ എ അരുൺ, അനൂപ്, ബഷുറുദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..