26 September Tuesday

കണക്‍ടിങ് ആലപ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കെ- ഫോൺ പദ്ധതി ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി സജി ചെറിയാൻ നടത്തുന്നു

 ആലപ്പുഴ 

 മുഖമന്ത്രി പിണറായി വിജയൻ കെ ഫോൺ ഉദ്‌ഘാടനംചെയ്യുമ്പോൾതന്നെ ജില്ലയിലെ ഒമ്പത്‌ നിയോജകമണ്ഡലങ്ങളിലും അനുബന്ധയോഗങ്ങൾ നാടിന് ആഘോഷമായി.
എസ്ഡിവി ബോയ്സ് സ്കൂളിൽ മണ്ഡലതല ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിച്ചു.  മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ, മുൻസിപ്പൽ കൗൺസിലർ കെ ബാബു, അമ്പലപ്പുഴ തഹസീൽദാർ വി സി ജയ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചടങ്ങ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. തഹസിൽദാർ ഡി സി ദിലീപ്കുമാർ, ഷീബ സതീഷ്, അഡ്വ. കെ ആർ അനിൽകുമാർ, ഉമയമ്മ വിജയകുമാർ, എസ് രാജേഷ്, ജയശ്രീ അജയകുമാർ, തോമസ് മാത്യു, ബിജി അനിൽകുമാർ, ചിത്ര അശോക്, ശ്യാമളാദേവി, പുഷ്‌പ സുരേഷ്, പി സി അന്നമ്മ, എൻ ഭാമിനി, എസ് ബിജു, വൈ സിൽവദാസ്, ജി അനിൽകുമാർ, ജി അജയകുമാർ, ശ്രീകുമാർ, ജേക്കബ് ഉമ്മൻ, കെ വി ഡാനിയൽ, ഡി തുളസീദാസ്, മേഘ മേരി കോശി എന്നിവർ സംസാരിച്ചു.
മാന്നാർ
ചെങ്ങന്നൂർ മണ്ഡലത്തിൽ ഓൺലൈനായി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ടി സുകുമാരി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെബിൻ പി വർഗീസ്, മുനിസിപ്പൽ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി രത്നകുമാരി, പുഷ്‌പലത മധു, വിജയമ്മ ഫിലേന്ദ്രൻ, എം ജി ശ്രീകുമാർ, ജയിൻ ജിനു, കെ ആർ മുരളീധരൻപിള്ള, പ്രസന്ന രമേശൻ, എൻ പത്മാകരൻ, ടി സി സുനിമോൾ, പി വി സജൻ, ജി ആതിര, ഹേമലത, മഞ്‌ജുളാദേവി, സുനിൽ ശ്രദ്ധേയം, പ്രൊഫ. പി ഡി ശശിധരൻ, ജി ഹരികുമാർ, മാന്നാർ അബ്‌ദുൾ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, മുഹമ്മദ് ഷാനി, തഹസിൽദാർ എം ബിജുകുമാർ എന്നിവർ സംസാരിച്ചു.
തകഴി 
കുട്ടനാട് മണ്ഡലത്തിൽ കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ  പൊതുസമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എം വി പ്രിയ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് തഹസീൽദാർ എസ് അൻവർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് അജയകുമാർ, ടി ജി ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീകാന്ത്, തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു, ബ്ലോക്ക്  പഞ്ചായത്ത് അംഗങ്ങളായ മദൻ ലാൽ, ജയശ്രീ വേണുഗോപാൽ, ജയചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ, ശശാങ്കൻ, റീനാ മതികുമാർ തുടങ്ങിയവർ സംസാരിച്ചു.
അമ്പലപ്പുഴ
മണ്ഡലതല ഉദ്ഘാടനം എച്ച് സലാം എം എൽ എ നടത്തി. കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. അമ്പലപ്പുഴ കെ കെ കുഞ്ചുപിളള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ ബാലൻ, പി ജി സെെറസ്, എസ് ഹാരിസ്, എ എസ് സുദർശനൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രമേശൻ,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജാ രതീഷ്, അംഗം വി അനിത, പഞ്ചായത്തംഗങ്ങളായ കെ മനോജ് കുമാർ, നിഷ മനോജ്, അപർണ സുരേഷ്, രേഖ രമേശ് എന്നിവർ സംസാരിച്ചു.
അരൂർ
പള്ളിപ്പുറം  പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ദലീമ എം എൽ എ നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  പി എം പ്രമോദ് അധ്യക്ഷനായി. ചേന്നം പള്ളിപ്പുറം  പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, തൈക്കാട്ടുശ്ശേരി  പഞ്ചായത്ത് പ്രസിഡന്റ് ഡി വിശ്വംഭരൻ, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ്  ധന്യ സന്തോഷ്, കോടന്തുരുത്ത്  പഞ്ചായത്ത് പ്രസിഡന്റ് വി ജി ജയകുമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല 
ചാരമംഗലം ഗവൺമെന്റ് സംസ്കൃത ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹമ്മ  പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ നസീമ ടീച്ചർ അധ്യക്ഷയായി.  മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു,    എം ചന്ദ്ര,  സി.ഡി. വിശ്വനാഥൻ,  ഷെജിമോൾ സജീവ്, ടി സി മഹിധരൻ, ചേർത്തല തഹസിൽദാർ കെ ആർ മനോജ്, മുഹമ്മ  പഞ്ചായത്ത് സെക്രട്ടറി പി വി വിനോദ്, കെ എസ് ഇ ബി  ചേർത്തല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി എ ആശ, ചേർത്തല സബ് ഡിവിഷൻ അസി. എൻജിനീയർ പി എസ് അരുൺ, മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ എ ഇ എ  ഫൈസൽ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ പി ടി എ അംഗങ്ങൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം
കായംകുളം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ  തെരഞ്ഞെടുക്കപ്പെട്ട 100 ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകും. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. കൊയ്‌പ്പള്ളി കാരാഴ്‌മ ഹൈസ്‌കൂളിലെ ചടങ്ങിൽ നഗരസഭാധ്യക്ഷ പി ശശികല, ഉപാധ്യക്ഷൻ ജെ ആദർശ്, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി എസ് സുൽഫിക്കർ, മായാദേവി, എസ് കേശുനാഥ്, ഷാമില അനിമോൻ, നഗരസഭാ കൗൺസിലർമാരായ ഗംഗാദേവി, ആർ ബിജു, നാദിർഷ ചെട്ടിയത്ത് നഗരസഭാ സെക്രട്ടറി സനൽ പി ശിവൻ തുടങ്ങിയവർ സംസാരിച്ചു.
ഹരിപ്പാട് 
വഴുതാനം ഗവ. യുപി സ്‌കൂളിൽ പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ അധ്യക്ഷയായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രുഗ്‌മിണി രാജു, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി അംബുജാക്ഷി, ശാന്തി കൃഷ്‌ണ, ചേപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ വേണുകുമാർ, രതീഷ് രാജേന്ദ്രൻ, തഹസിൽദാർ പി എ സജീവ് എന്നിവർ സംസാരിച്ചു. 
കെ ഫോണിന്റെ ഹരിപ്പാട് നിയോജകമണ്ഡലം ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനാകേണ്ട രമേശ്‌ ചെന്നിത്തല എംഎൽഎ ചടങ്ങിൽ പങ്കെടുത്തില്ല.  മുനിസിപ്പൽ ചെയർമാൻ കെ എം രാജു, ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺതോമസ്, ചെറുതന പഞ്ചായത്ത്‌ പ്രസിഡന്റ് എബി മാത്യു, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് വിനോദ്കുമാർ അടക്കം യുഡിഎഫ് നേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top