04 February Saturday
"നയിചേതന' ക്യാമ്പയിൻ തുടങ്ങി

ഇനി ശബ്‌ദമുയരും

കെ എസ്‌ ഗിരീഷ്‌Updated: Monday Dec 5, 2022

കുടുംബശ്രീയുടെ "നയിചേതന' ക്യാമ്പയിനിൽ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുന്നു

ആലപ്പുഴ
സ്‌ത്രീകളെയും കുട്ടികളെയും അതിക്രമങ്ങളിൽനിന്ന്‌ രക്ഷിക്കുന്ന ചേതന സൃഷ്‌ടിക്കാൻ "നയിചേതന' ക്യാമ്പയിനുമായി കുടുംബശ്രീ. "നിശബ്‌ദമാകില്ല, ഇനി ശബ്‌ദമുയർത്തും' എന്ന സന്ദേശവുമായി ലിംഗാധിഷ്‌ഠിത വിവേചനങ്ങൾക്കെതിരെ നാല്‌ ഘട്ടങ്ങളിലായി നടത്തുന്ന ക്യാമ്പയിനിന്റെ ആദ്യഘട്ടം ജില്ലയിൽ പുരോഗമിക്കുന്നു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള അന്താരാഷ്‌ട്രദിനമായ നവംബർ 25ന്‌ തുടങ്ങിയ ആദ്യഘട്ട ക്യാമ്പയിൻ 23 വരെയുണ്ട്‌.
   ഇതിന്റെ ഭാഗമായി ജില്ലാ, സിഡിഎസ്, എഡിഎസ്‌, അയൽക്കൂട്ട തലങ്ങളിലായി വിവിധ പ്രവർത്തനങ്ങളാണ് കുടുംബശ്രീ മിഷൻ തയാറാക്കിയതെന്ന് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു അറിയിച്ചു. ലിംഗാധിഷ്‌ഠിത അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങൾക്കെതിരെ ഉറക്കെ ശബ്‌ദിക്കുക, അതിക്രമങ്ങൾ നേരിടാൻ പിന്തുണ നൽകുക, അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന നാല് ഘടകങ്ങൾ. നാലാഴ്‌ചകളിലായാണ് ആദ്യഘട്ട പ്രവർത്തനം. ആദ്യ ആഴ്‌ചയിൽ പോസ്‌റ്റർ രചന, പ്രതിജ്ഞ, ഹൃസ്വചിത്ര പ്രദർശനം, ചുവർചിത്രരചന, അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ച എന്നിവയാണ്‌ നടക്കുന്നത്‌.
   അഞ്ചുമുതൽ 11 വരെയുള്ള രണ്ടാമത്തെ ആഴ്‌ചയിൽ പോസ്‌റ്റർ പ്രദർശനം പൊതുയോഗങ്ങൾ എന്നിവയും പൊലീസ്, ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി, മറ്റ്‌ സഹായസ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ചർച്ചയും നടക്കും. മൂന്ന്, നാല് ആഴ്‌ചകളിലായി രാത്രിനടത്തം, റാലികൾ, ബോധവൽക്കരണ സെമിനാറുകൾ, ജെൻഡർ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കൽ, അതിക്രമങ്ങളെ അതിജീവിച്ചവരുടെ അനുഭവവിവരണം എന്നിവയുണ്ടാകും. ജില്ലാതലപ്രവർത്തനങ്ങളിൽ സ്‌നേഹിത ജെൻഡർ ഹെൽപ്പ്‌ ഡെസ്‌കും പഞ്ചായത്ത് തല പ്രവർത്തനങ്ങളിൽ കമ്യൂണിറ്റി കൗൺസിലർമാരും നേതൃത്വം നൽകുമെന്ന് ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top