ആലപ്പുഴ
കാരവൻ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വിദേശ വിനോദസഞ്ചാരികളെത്തി. 16 കാരവനുകളിലായി 32 പേരാണ് യൂറോപ്പിൽനിന്ന് ലോകപര്യടനത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയത്. സംഘത്തിൽ ജർമൻകാരും സ്വിറ്റ്സർലൻഡുകാരുമുണ്ട്.
ജർമൻ അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായാണ് കാരവനിലെ ഈ യാത്ര. ഓരോ രാജ്യങ്ങളും സന്ദർശിച്ച് അവിടത്തെ സംസ്കാരം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ യാത്രയെ കാണുന്നത്. നാൽപ്പതിലേറെ വർഷമായി കാരവനിലൂടെ ലോകം ചുറ്റുന്നവരും സംഘത്തിലുണ്ട്. ചിലർ 16 വർഷത്തിലേറെയായി കാരവനിലൂടെ ലോകസഞ്ചാരം നടത്തുന്നു. തുർക്കിയിൽനിന്നാണ് ഇവർ ഇന്ത്യയിലെത്തിയത്.
ആലപ്പുഴയിലെത്തിയ ഇവർ ഹൗസ്ബോട്ടിൽ കായലിലൂടെ സഞ്ചരിച്ചു. 15ലേറെ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് ഇവർ ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യം കാണാനെത്തിയത്. നേപ്പാളാണ് അടുത്ത ലക്ഷ്യം. സിപി ഇവന്റ് മാനേജ്മെന്റാണ് സന്ദർശനം ഒരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..