23 January Sunday

നേരിൽകാണാം വികസനത്തുടർച്ചയുടെ ആറു മാസങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

മൊബൈല്‍ എക്‍‍സിബിഷന്‍ യൂണിറ്റ് മന്ത്രി സജി ചെറിയാന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ചെങ്ങന്നൂർ
കഴിഞ്ഞ ആറുമാസക്കാലം ജില്ലയിൽ സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ കാഴ്‌ചകളുമായി സഞ്ചരിക്കുന്ന പ്രദർശനം തുടങ്ങി. ‘വികനസനത്തുടർച്ചയുടെ ആറു മാസങ്ങൾ’ പേരിൽ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശനം ചെറിയനാട് പടനിലം ജങ്‌ഷനിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്‌തു. 
വിവിധ വകുപ്പുകൾക്കുകീഴിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുന്ന വാഹനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന രമേശ്, ഷാളിനി രാജൻ, വി കെ വാസുദേവൻ, ജി വിവേക്, ഷൈനി ഷാനവാസ്‌, മനോജ്‌ മോഹൻ, ബിജു രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്‌റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top