കായംകുളം
കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) കായംകുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
എൻ എസ് സ്മാരകമന്ദിരത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുജിത്ത് സോമൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി എ പി റെജി പ്രവർത്തന റിപ്പോർട്ടും, ബി ചന്ദ്രബാബു കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ അൻസർ, സെക്രട്ടറി പി വി അംബുജാക്ഷൻ, എസ് പവനനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു സജി (പ്രസിഡന്റ്), എപി റെജി (സെക്രട്ടറി), എസ് സന്തോഷ്കുമാർ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..