17 September Tuesday

അമൽജിത്തിന് സ്വീകരണമൊരുക്കി എസ്ഡി കോളേജ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

പവർസ്‍റ്റാർ... ലോക ജൂനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ എസ് അമൽജിത്തിന് ആലപ്പുഴ എസ് ഡി കോളേജിൽ നൽകിയ സ്വീകരണം

ആലപ്പുഴ
മാൾട്ടയിൽ നടന്ന ലോക ജൂനിയർ എക്യുപ്പ്ഡ് പവർ ലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 53 കിലോ വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ അമൽജിത്തിന്‌ ആലപ്പുഴ എസ്ഡി കോളേജ് സ്വീകരണം നൽകി. കായികവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ  പ്രൊഫ. പ്രേമ, കായികവകുപ്പ് മേധാവി ആര്യ, അസി. പ്രൊഫസർ ജിത്ത്, ഐക്യുഎസി കോ–-ഓർഡിനേറ്റർ ഡോ. ലക്ഷ്‌മി, പിടിഎ സെക്രട്ടറി ഡോ. ദേവിവർമ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. വിനീത് ചന്ദ്രൻ, കോളേജ് സൂപ്രണ്ട്  സന്തോഷ്‌കുമാർ, യൂണിയൻ ചെയർമാൻ സൗരവ് സുരേഷ്‌, സ്‌പോർട്സ് സെക്രട്ടറി മാഹിൻ എന്നിവർ പങ്കെടുത്തായിരുന്നു സ്വീകരണം. 
   കൊമേഴ്‌സ്‌ വിഭാഗം നൽകിയ സ്വീകരണത്തിൽ അമൽജിത്തിനെയും അമ്മ ഉഷയെയും ആദരിച്ചു. മൂന്നാംവർഷ ബികോം വിദ്യാർഥിയാണ് അമൽജിത്ത്‌. ഏപ്രിലിൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടിയിരുന്നു.ആര്യാട്  എട്ടാം വാർഡ് കോമളപുരം ചക്കനാട്ടുചിറ ഷാജിയാണ്‌ അച്ഛൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top