24 September Thursday
ആകെ രോ​ഗികള്‍ 2000 കടന്നു

അരികെയുണ്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 5, 2020
 
 
ആലപ്പുഴ
ജില്ലയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കൂടുതൽ റിപ്പോർട്ടുചെയ്‌തു. ചൊവ്വാഴ്‌ച 126 രോഗമുണ്ടായി. അതിൽ 74 പേർക്ക് സമ്പർക്കബാധയാണ്‌.    ഇതുവരെയുള്ളതിൽ കൂടുതൽ കേസാണ്‌ റിപ്പോർട്ട് ചെയ്‌തത്. 126 പേർ. അഞ്ചാം തവണയാണ് നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജൂലൈ 13ന് 119, 22ന് 120, 25ന് 102, ആ​ഗസ്‌ത്‌ മൂന്നിന് 101 എന്നിങ്ങനെയായിരുന്നു 100 കടന്ന രോ​ഗികളുടെ എണ്ണം. ആകെ രോ​ഗികളുടെ എണ്ണം 2046 ആയി. രോ​ഗമുക്തർ 1202.  844 പേർ ആശുപത്രികളിലുണ്ട്‌. 
ജീവന്റെ വിലയുള്ള ജാ​ഗ്രതയുമായി നമുക്ക് ചുറ്റും ഭരണസംവിധാനം സുരക്ഷാകവചം തീർക്കാനൊരുങ്ങുമ്പോഴാണ് ജനങ്ങളുടെയും മറ്റും ജാഗ്രതക്കുറവ് തരിച്ചടിയാകുന്നത്‌. ജില്ലയിൽ സമ്പർക്കരോ​ഗികൾ മാത്രമാകുന്ന കാലവും വിദൂരമല്ലെന്ന് കണക്കുകൾ തെളിയിക്കുന്നു.
കഴിഞ്ഞ ഒരാഴ്‌ചയിൽ മാത്രം 453 പുതിയ രോ​ഗികളുണ്ടായി. ഇതിൽ 324  സമ്പർക്കബാധയാണ്‌. 300 പേരുടെ പരിശോധനാഫലം നെ​ഗറ്റീവായി. രോഗവ്യാപനത്തനിടയിലും ആശ്വാസം പകരുന്നത് ഇതുമാത്രമാണ്. 
ചൊവ്വാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ സമ്പർക്ക രോ​ഗികൾക്ക് പുറമേ 11 പേർ വിദേശത്തുനിന്നും അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്‌. നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഒന്നിന്റെ ഉറവിടം വ്യക്തമല്ല. ഇയാൾ 20 വയസുള്ള പത്തിയൂർ സ്വദേശിയാണ്. ചെട്ടികാട് രോ​ഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. 16 പേർക്കാണ് ചൊവ്വാഴ്‌ച രോ​ഗം വന്നത്. തിങ്കളാഴ്‌ച 21 പേർക്ക് ഇവിടെ ബൈറസ് ബാധിച്ചിരുന്നു. 
സമ്പർക്കം
ചെട്ടികാട് (16), ആലപ്പുഴ (10), അമ്പലപ്പുഴ (8), കടക്കരപ്പള്ളി (5), പള്ളിപ്പുറം (5), പൂച്ചാക്കൽ (5), വാരണം (4), ചേർത്തല (4), കായംകുളം(7), പട്ടണക്കാട് (3), ആറാട്ടുകുളങ്ങര (2), അർത്തുങ്കൽ (1), വയലാർ (1), ചെങ്ങന്നൂർ (1), അരൂർ (1), കണ്ണനാകുഴി (1).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top