11 August Thursday

കെ ഒ അബ്‌ദുള്‍ ഷുക്കൂറിന്‌ 
സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കെ ഒ അബ‍്ദുൾ ഷുക്കൂർ അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
അന്തരിച്ച സിപിഐ എം നേതാവ് കെ ഒ അബ്‌ദുൾ ഷുക്കൂറിനെ അനുസ്‌മരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ യോഗം  ഉദ്‌ഘാടനംചെയ്‌തു. മാവേലിക്കര ശ്രീകൃഷ്‌ണ ഗാനസഭ ഹാളിലെ യോഗത്തിൽ മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ അധ്യക്ഷനായി. 
  അനി വർഗീസ്, കെ രാഘവൻ, അഡ്വ. ജി ഹരിശങ്കർ, മുരളി തഴക്കര, കോശി അലക്‌സ്, ശ്രീകുമാർ, ജേക്കബ് ഉമ്മൻ എന്നിവർ സംസാരിച്ചു. 
സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ ഒ അബ്‌ദുൾ ഷുക്കൂർ ജൂൺ 26 നാണ് അന്തരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top