11 August Thursday
കുറത്തികാട് കുടിവെള്ളമെത്തും

ഗോവിന്ദക്കുറുപ്പ് തുടങ്ങി, 
അരുണ്‍കുമാര്‍ നയിക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jul 5, 2022

കുറത്തികാട് മാർക്കറ്റിൽ സ്ഥാപിച്ച വാട്ടർ ടാങ്ക്

മാവേലിക്കര
സിപിഐ എം ജനപ്രതിനിധികളുടെ ഇച്ഛാശക്തിയുടെ തെളിവായി കുറത്തികാട് കുടിവെള്ള പദ്ധതി. എംഎൽഎയായിരിക്കെ എസ് ഗോവിന്ദക്കുറുപ്പ് തുടങ്ങി എം എസ് അരുൺകുമാർ എംഎൽഎ പൂർത്തീകരിക്കുമ്പോൾ അത് മാവേലിക്കരയുടെ അഭിമാന പദ്ധതിയാകുകയാണ്.
 ദീർഘകാലം മാവേലിക്കരയുടെ എംഎൽഎയായിരുന്ന അന്തരിച്ച സിപിഐ എം നേതാവ് എസ് ഗോവിന്ദക്കുറുപ്പാണ് 1990ൽ പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് 2000-–-2005 ൽ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ എമ്മിലെ അഡ്വ. ജി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഇടത് ഭരണസമിതി  പഞ്ചായത്തിന്റെ കുറത്തികാട് മാർക്കറ്റിലെ ഭൂമിയിൽ വാട്ടർടാങ്ക് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. എന്നാൽ 1991 മുതൽ 20 വർഷക്കാലം എംഎൽഎആയ കോൺഗ്രസ്‌ ജനപ്രതിനിധി, പദ്ധതിക്കായി കാര്യമായി ഇടപെട്ടില്ല. 
2011 ൽ സിപിഐ എമ്മിലെ ആർ രാജേഷ് എംഎൽഎ ആയ ശേഷം പദ്ധതിക്ക് ജീവൻവച്ചു. 2021 വരെ  രാജേഷ് സജീവമായി ഇടപെട്ടു. 2021 ൽ എംഎൽഎയായ എം എസ് അരുൺകുമാർ പദ്ധതിക്ക്‌ സജീവ നേതൃത്വം നൽകി.
   മന്ത്രിതലത്തിൽ നിരവധി തവണ എംഎൽഎ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകളിലും കായംകുളം മണ്ഡലത്തിലെ കൃഷ്‌ണപുരം, ഭരണിക്കാവ് പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മണ്ഡലത്തിലെ മാന്നാർ, കുരട്ടിക്കാട് വില്ലേജുകൾക്കുമാണ് പദ്ധതിയുടെ പ്രയോജനം.  കുറത്തികാട് കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് നിയമസഭയിൽ ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. 
കുറത്തികാട്ട് 2008 ലാണ് 8.85 ലക്ഷം ലിറ്റർ സംഭരണ ശേഷിയിൽ ഉന്നത വാട്ടർ ടാങ്ക് നിർമാണം പൂർത്തീകരിച്ചത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top