05 August Wednesday
വിവാദ സഹകരണ ഓർഡിനൻസ്

ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സഹകരണ ജീവനക്കാർ നടത്തിയ ധർണ പി യു ശാന്താറാം ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ബാങ്കിങ്‌ നിയന്ത്രണനിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സഹകരണ ജീവനക്കാർ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണനടത്തി. കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു ധർണ.
ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി പി യു ശാന്താറാം ഉദ്ഘാടനംചെയ്‌തു. തോമസ് ജെയിംസ് അധ്യക്ഷനായി. ഡി അപ്പുക്കുട്ടൻ സംസാരിച്ചു. മാവേലിക്കരയിൽ സിഐടിയു ജില്ലാജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. കോശി അലക്‌സ്‌, കെ എസ് ജയപ്രകാശ്, പി രവീന്ദ്രൻ, രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അരൂരിൽ എ എം ഷറീഫ് ഉദ്ഘാടനംചെയ്‌തു. കെ ടി ആനന്ദ് അധ്യക്ഷനായി. എം ആർ സുമേഷ്, കെ കെ ജഗദീശൻ, ഡി ബാബു എന്നിവർ സംസാരിച്ചു. ചേർത്തലയിൽ പി വി കുഞ്ഞുകുഞ്ഞ് ഉദ്ഘാടനം ചെയ്‌തു. പി എസ് മാമച്ചൻ അധ്യക്ഷനായി. ബി വിനോദ്‌കുമാർ, എ ടി ചന്ദ്രബാബു, ഡി ബാബു എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴിയിൽ വി എസ് പുഷ്‌പരാജൻ ഉദ്ഘാടനംചെയ്‌തു. സി പി ദിലീപ് അധ്യക്ഷനായി. പി എസ് അജേഷ് സംസാരിച്ചു. മാരാരിക്കുളത്ത് വി ശശി ഉദ്ഘാടനംചെയ്‌തു. എസ് ഗവേഷ് അധ്യക്ഷനായി. ആർ രാജീവ് സംസാരിച്ചു. ഹരിപ്പാട് മനു ദിവാകരൻ ഉദ്ഘാടനംചെയ്‌തു. പി ജി ഗിരീഷ് അധ്യക്ഷനായി. ആർ ബിജു, ബി ശ്രീജിത് എന്നിവർ സംസാരിച്ചു.
കായംകുളത്ത് ആർ രാജീവ് ഉദ്ഘാടനംചെയ്‌തു. രാമഭദ്രൻ അധ്യക്ഷനായി. കുട്ടനാട്ടിൽ സിപിഐ എം ഏരിയസെക്രട്ടറി കെ ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. കുരുവിള തോമസ് അധ്യക്ഷനായി. എ അനിൽകുമാർ സംസാരിച്ചു. അമ്പലപ്പുഴയിൽ ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. അല്ലിമാത്യു അധ്യക്ഷയായി. പി സജീവ് സംസാരിച്ചു. ചാരുംമൂട്ടിൽ ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. പി പ്രസന്നൻ അധ്യക്ഷനായി. വി അനിൽകുമാർ, അജക്കുട്ടൻ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂരിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. ബൈജു മാത്യു അധ്യക്ഷനായി. വി ആർ സജികുമാർ, എം കെ മനോജ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേഷ് ആലുവാ പോസ്റ്റാഫീസിനു മുന്നിൽ  ധർണ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top