03 August Monday
2 ഗര്‍ഭിണികള്‍ക്കും കോവിഡ്‌

രോഗമുക്തി–-36, രോഗം–-20

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020
ആലപ്പുഴ
രണ്ട് ഗർഭിണികളടക്കം 20 പേർക്ക് ശനിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് 20 പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. കൂടുതൽ പേർ രോഗമുക്തരായതും ശനിയാഴ്‌ചയാണ്. 36 പേർ. തുറവൂർ, എഴുപുന്ന സ്വദേശികളായ ഗർഭിണികൾക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ്‌ ബാധിച്ചത്‌. ഉറവിടം കണ്ടെത്തിയിട്ടില്ല. 
   ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. ആറുപേർ കുവൈത്തിൽനിന്നും നാലുപേർ ഷാർജയിൽനിന്നും. കുവൈത്തിൽനിന്നെത്തിയ ചെറിയനാട് സ്വദേശികളായ ബന്ധുക്കൾ, ക‌ൃഷ്‌ണപുരം, നീലംപേരൂർ, മുളക്കുഴ, അമ്പലപ്പുഴ സ്വദേശികൾ, ഷാർജയിൽനിന്നെത്തിയ പാലമേൽ, താമരക്കുളം, തോട്ടപ്പള്ളി, ആലപ്പുഴ സ്വദേശികൾ, ദുബായിൽനിന്നെത്തിയ മാരാരിക്കുളം, ചിങ്ങോലി സ്വദേശികൾ, ദമാമിൽനിന്നെത്തിയ മുളക്കുഴ സ്വദേശി, മസ്‌കത്തിൽനിന്നെത്തിയ ദേവികുളങ്ങര സ്വദേശി, ബംഗളൂരുവിൽനിന്നെത്തിയ അമ്പലപ്പുഴ സ്വദേശികളായ ദമ്പതികൾ, കോയമ്പത്തൂരിൽനിന്നെത്തിയ കുത്തിയതോട് സ്വദേശിയായ ആൺകുട്ടി, പശ്ചിമബംഗാൾ സ്വദേശി എന്നിവർക്കാണ് രോഗം. 
  രോഗം സ്ഥിരീകരിച്ച എല്ലാവരും കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലായിരുന്നു. ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും മൂന്നുപേർ ഹരിപ്പാടും 15 പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ചികിത്സയിലായവരുടെ എണ്ണം 186 ആയി. 179 പേർ രോഗമുക്തരായി.
നിരീക്ഷണത്തിൽ 
7149 പേർ
ആലപ്പുഴ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 7149 പേരാണ്‌  കഴിയുന്നത്‌.  പുതുതായി 538 പേരെ നിരീക്ഷണത്തിലാക്കി. 571 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 7005 പേരെത്തി. 198 പേർ ശനിയാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 254 പേരും. ആകെ 16,175 പേർ. 22 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. 245 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. 277 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top