08 August Saturday
തദ്ദേശ തെരഞ്ഞെടുപ്പ്

പോളിങ് സ്‌റ്റേഷനുകളുടെ പുനഃക്രമീകരണം; ചർച്ചനടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
ആലപ്പുഴ 
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി പോളിങ് സ്‌റ്റേഷനുകളുടെ പുനക്രമീകരണം സംബന്ധിച്ച് രാഷ്‌ട്രീയ പാർടികളുടെ യോ​ഗം ചേർന്നു. ഡെപ്യൂട്ടി കലക്‌ടർ പി എസ് സ്വർണമ്മയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലയിലാകെ 72 പഞ്ചായത്തുകളിൽ 1169 വാർഡുകളിലായി 1984 പോളിങ് സ്‌റ്റേഷനും ആറ്‌ നഗരസഭകളിൽ 215 വാർഡുകളിലായി 268 പോളിങ് സ്‌റ്റേഷനും ഉൾപ്പെടെ 2252 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. വിവിധ പഞ്ചായത്തുകളിലായി 213 പോളിങ് സ്‌റ്റേഷനും നഗരസഭകളിലെ 31 പോളിങ് സ്‌റ്റേഷനുകളുടെയും പുനക്രമീകരണം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചു. 
ഇത്‌ സംബന്ധിച്ച് ഏഴുവരെ തദ്ദേശസ്ഥാപനങ്ങളിൽ രാഷ്‌ട്രീയ പാർടി പ്രതിനിധികളുമായി ചർച്ച നടത്തും. അതിനുശേഷമാകും പോളിങ് സ്‌റ്റേഷൻ സംബന്ധിച്ച അന്തിമതീരുമാനം. കെട്ടിടങ്ങളുടെ ബലക്ഷയം, നിബന്ധനയിൽ കൂടുതൽ വോട്ടർമാർ, റാംപിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത എന്നിവ പരിഗണിച്ചാണ് സ്‌റ്റേഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top