24 August Saturday

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും സ‌്ത്രീയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
അരൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും മധ്യവയസ‌്കയും പിടിയിൽ. പത്തനംതിട്ട കൊടുമൺ സതീഷ്ഭവനത്തിൽ ഹരിക‌ൃഷ‌്ണൻ (24), എഴുപുന്ന 11–--ാം വാർഡ് എരമല്ലൂർ പടിഞ്ഞാറെ കണ്ണുകുളങ്ങരയിൽ ലത (46) എന്നിവരെയാണ് അരൂർ എസ്ഐ കെ എൻ മനോജ‌് അറസ‌്റ്റ‌്ചെയ‌്തത്. പോക‌്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ‌്.
 ചേർത്തല സ്വദേശിനിയായ പതിനഞ്ചുകാരിയെ പരിചയപ്പെട്ട ഹരിക‌ൃഷ‌്ണൻ നിരവധിതവണ കുട്ടിയെ ലതയുടെ എരമല്ലൂരിലെ വീട്ടിലെത്തിച്ച‌് പീഡിപ്പിക്കുകയായിരുന്നു. ഇത‌് മൊബൈൽഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു.
 കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ ചേർത്തല പൊലീസിൽ പരാതി നൽകി. ഹരിക‌ൃഷ‌്ണൻ പെയിന്റിങ‌് തൊഴിലാളിയാണ്. പ്രതികളെ ചേർത്തല കോടതി റിമാൻഡ്ചെയ‌്തു.
പ്രധാന വാർത്തകൾ
 Top